കൊച്ചിയിലെ കൊതുക് ശല്യം സഹിക്കാനാവുന്നില്ലെന്ന് നടൻ വിനയ് ഫോർട്ട്

കൊച്ചി: കൊച്ചിയിലെ കൊതുക് ശല്യം സഹിക്കാനാവാതെ കൊച്ചി കോർപ്പറേഷനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനയ് ഫോർട്ട് . ‘ഇതുവരെയും പരിഹരിക്കാതെ പോയ ഗുരുതര പ്രശ്‌നം. ഞങ്ങളെ രക്ഷിക്കൂ’ – എന്ന ക്യാപ്ഷനോടെയാണ് കൊതുക് ശല്യത്തെ കുറിച്ച് വിനയ് ഫോർട്ട് പോസ്റ്റ് ചെയ്തിരക്കുന്നത്.

ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോർപ്പറേഷൻ, അധികാരികൾ കണ്ണ് തുറക്കുക എന്ന കാർഡും കാർഡിൽ രക്തം ഊറ്റിക്കുടിക്കുന്ന ഒരു കൊതുകിന്റെ ചിത്രവും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Exit mobile version