‘തമാശ കണ്ടതിന് ശേഷം പലരും തന്നെ വിളിച്ച് സന്തോഷം അറിയിച്ചിട്ടുണ്ട്, എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇവരാരും എനിക്ക് ഒരു റോള്‍ പോലും നല്‍കിയിട്ടില്ല’; വിനയ് ഫോര്‍ട്ട്

ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ കോളേജ് അധ്യാപകന്റെ കഥാപാത്രത്തിന് മികച്ച പ്രശംസയാണ് ലഭിച്ചത്

വിനയ് ഫോര്‍ട്ട് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘തമാശ’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ കോളേജ് അധ്യാപകന്റെ കഥാപാത്രത്തിന് മികച്ച പ്രശംസയാണ് ലഭിച്ചത്.

തന്റെ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ സന്തോഷമറിയിച്ച് സിനിമാരംഗത്തെ പലരും തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും എന്നാല്‍ ഇവരൊക്കെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ തനിക്ക് ഒരു റോള്‍ പോലും ഓഫര്‍ ചെയ്തിട്ടില്ലെന്നുമാണ് വിനയ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

തമാശ എന്ന ചിത്രം തന്റെ കഷ്ടാപ്പാടിനും കാത്തിരിപ്പിനും ലഭിച്ച പ്രതിഫലമാണെന്നും വിനയ് ഫോര്‍ട്ട് എന്ന താരത്തെ കൊണ്ട് ഒരു ചിത്രം വിജയിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം ഈ ചിത്രത്തിലൂടെ തെളിയിക്കാന്‍
പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version