കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് അപകടം: സ്വകാര്യ ബസിന്റെ അമിത വേഗത എടുത്തത് ഒരു ജീവൻ!

കൊല്ലം: സ്വകാര്യ ബസും വാനു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ദേശീയപാത 66 ൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിലാണ് അപകടമുണ്ടായത്. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗുരുവായൂരപ്പന്റെ ഥാര്‍: അമലിന് ഇതുവരെ വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയായിരുന്നു അപകടം. സിസിടിവി ദൃശ്യങ്ങളിലും സ്വകാര്യ ബസിന്റെ അമിത വേഗതയും അപകടവും വ്യക്തമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ വാനിന്റെ ഡ്രൈവർ മരണപ്പെട്ടു.

Exit mobile version