കൊണ്ടുപോയത് ഒന്നിനെ മാത്രം, അമ്മ കൈവിട്ട പുലിക്കുഞ്ഞ് സുഖം പ്രാപിക്കുന്നു; നോക്കാൻ മൂന്നു ഡോക്ടർമാർ, ലൈറ്റിട്ട് ചൂട് നൽകിയും പാൽ നൽകിയും പ്രത്യേക പരിപാലനം

അമ്മയുമായി വേർപിരിഞ്ഞ പുലിക്കുഞ്ഞ് സുഖംപ്രാപിച്ചു വരികയാണ്. പാലക്കാട് ഉമ്മിനിയിൽ നിന്ന് തൃശൂരിൽ എത്തിച്ച പുലിക്കുഞ്ഞിന് പ്രത്യേക പരിപാലനമാണ് ഇവിടെ നൽകുന്നത്. രാവും പകലും നോക്കിയിരുന്ന് പരിപാലിക്കാൻ മൂന്ന് ഡോക്ടർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.

‘എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരുന്നത്, ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ട്’ വേദനയോടെ ജൂഹി

തൃശൂർ അകലമ ഫോറസ്റ്റ് സ്റ്റേഷനിൽ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലാണ് പുലിക്കുഞ്ഞിനെ പരിപാലിക്കുന്നത്. അമ്മയുടെ ചൂട് കിട്ടാത്തതിനു പകരം പ്രത്യേക ലൈറ്റിട്ട് ചൂട് നൽകുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. പുലിക്കുഞ്ഞ് കരഞ്ഞാൽ ഉടൻ പാൽ നൽകും. ഇതിനായി മാത്രം മൂന്നു പേരെയാണ് നിയോഗിച്ചിരിക്കുന്നത്. അത്, രാത്രിയായാലും പകലായാലും പുലിക്കുഞ്ഞ് കരയുമ്പോൾ പാൽ നൽകണം. മൂന്നു ദിവസമായി അമ്മയെ വേർപിരിഞ്ഞു കഴിഞ്ഞതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മാത്രമാണ് നിലവിൽ പുലിക്കുഞ്ഞിനുള്ളത്.

ഓരോ ദിവസവും കഴിയുംതോറും പുലിക്കുഞ്ഞ് സുഖംപ്രാപിച്ചു വരികയാണ്. പുലിക്കുട്ടിയെ കാണാൻ അനുമതി തേടി പ്രതിദിനം ഒട്ടേറെ ഫോൺ കോളുകൾ ലഭിക്കുന്നുണ്ട്. അതേസമയം, അണുബാധ ഒഴിവാക്കാൻ സന്ദർശകരെ പൂർണമായും നിയന്ത്രിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ പോസ്റ്റ് ഓപ്പറേറ്റിവ് കെയർ യൂണിറ്റാണ് അകമലയിലേത്. പരിക്കേറ്റ വന്യമൃഗങ്ങളെ പൂർണ ആരോഗ്യമെത്തുന്നതുവരെ ഇവിടെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം തിരികെ കാട്ടിലേയ്ക്കുതന്നെ എത്തിക്കാനാണ് ഈ യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

Exit mobile version