കുലവൻ കാവിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചേളന്നൂർ: തിറയാട്ടത്തിനിടെ തെയ്യംകാലാകാരൻ കുഴഞ്ഞുവീണു മരിച്ചു. കക്കോടി പുത്തലത്ത് കുലവൻ കാവിലാണ് ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) കുഴഞ്ഞു വീണുമരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ കുലവൻ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീഴുകയായിരുന്നു.

കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ എന്തുമാകട്ടെ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് ലൈസൻസ് നിർബന്ധം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴ!

ഉടനടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാരസ്വാമി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറുമാണ് ജിജീഷ്. കുലവൻ ഒറ്റ വെള്ളാട്ടം കോലമുൾപ്പെടെ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതിൽ പരിചയസമ്പന്നനായ കലാകാരൻ കൂടിയായിരുന്നു ജിജീഷ്.

തെയ്യംകലാകാരൻ സിദ്ധാർഥന്റെ മകനാണ്. അമ്മ: ലീല. ഭാര്യ: രേണുക. മകൻ: വിനായകൻ (കാക്കൂർ സരസ്വതി വിദ്യാമന്ദിർ നാലാംക്ലാസ് വിദ്യാർഥി). സഹോദരിമാർ: ജീനകുമാരി (കെ.എസ്.ഇ.ബി.), പരേതയായ ജീജാകുമാരി.

Exit mobile version