കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ എന്തുമാകട്ടെ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് ലൈസൻസ് നിർബന്ധം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴ!

home made foods | Bignewslive

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ചാണിത്. തീരെ ചെറിയ സംരംഭങ്ങളാണെങ്കിൽ രജിസ്‌ട്രേഷനും എടുത്തിരിക്കണം. രജിസ്‌ട്രേഷന് 100 രൂപ മാത്രമേ ഉള്ളൂ. എന്നാൽ, 12 ലക്ഷത്തിൽ കൂടുതൽ ഒരു വർഷത്തിൽ വിറ്റു വരവുള്ള സംരംഭങ്ങൾക്ക് ലൈസൻസ് നിർബന്ധമായും വേണമെന്ന് അധികൃതർ അറിയിച്ചു. ലൈസൻസിനായി 7500 രൂപയാണ് ചെലവ് വരിക.

വായിൽ തുണിതിരുകി 58കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും! മകൻ അറസ്റ്റിൽ, ഞെട്ടിക്കുന്ന ക്രൂരത

അതേസമയം, ലൈസെൻസില്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 2011 മുതൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും കോവിഡ് തുടങ്ങിയതിന് ശേഷമാണ് കർശനമാക്കിയത്. കൊവിഡ് കാലഘട്ടത്തിൽ വീട്ടിലിരുന്ന് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽപ്പന ഏറി വന്നതോടെയാണ് നിയമവും കർശനമാക്കിയത്.

ഇനി, കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ എന്തുമാകട്ടെ, ഇത്തരം ഭക്ഷണസാധനങ്ങൾ വീടുകളിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനും വിൽക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അല്ലാത്തപക്ഷം പിഴയടയ്ക്കാൻ തയ്യാറാകേണ്ടി വരും.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കും തങ്ങൾ വാങ്ങുന്ന ഭക്ഷണം റജിസ്‌ട്രേഷൻ ഉള്ള സ്ഥലത്തുനിന്നാണോയെന്ന് ഇതിലൂടെ ഉറപ്പു വരുത്താവുന്നതാണ്. ഭക്ഷണത്തിനെതിരെ പരാതികൾ ലഭിച്ചാൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന അടുക്കളകളുടെ ലൈസൻസ് റദ്ദാക്കുവാനുമുള്ള അധികാരം വകുപ്പിനുണ്ട്.

Exit mobile version