പ്രശ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു. പന്ത്രണ്ടാം വയസ് മുതലാണ് അദ്ദേഹം കുട്ടിത്തെയ്യം കെട്ടി ഈ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് 17-ാം വയസ് മുതല്‍ തിറകെട്ടി ആടാന്‍ തുടങ്ങി.

അച്ഛനും, പിതൃ സഹോദരങ്ങളും, അമ്മച്ഛനുമായിരുന്നു കുഞ്ഞിരാമന്റെ ഗുരുക്കന്മാര്‍. തെയ്യങ്ങളുടെ ആടയാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.

1982-ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡില്‍ തെയ്യം കെട്ടി അവതരിപ്പിക്കാന്‍ കുഞ്ഞിരാമന് അവസരം ലഭിച്ചിരുന്നു. ഇതോടെ ഈ പ്രദേശം തന്നെ ഏഷ്യാഡ് മുക്കായിമാറി. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളിലും ഇദ്ദേഹം തെയ്യം കെട്ടി ആടാറുണ്ട്. എഐആറിലും, ദൂരദര്‍ശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Exit mobile version