പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കും തിരകളുമായി അറസ്റ്റിൽ

പാലക്കാട്: ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ.തങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ തോക്കും തിരകളുമായി അറസ്റ്റിൽ. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് കെ.എസ്.ബി.എ.തങ്ങൾ അറസ്റ്റിലായത്.

വിമാനത്താവളത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗിൽ നിന്ന് തോക്കും ഏഴു റൗണ്ട് തിരകളും കണ്ടെത്തിയത്. ഇതിന്റെ മതിയായ രേഖകൾ ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന് വിവരം.

Exit mobile version