ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല, അതിനുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്; ന്യായീകരിച്ച് കടകംപള്ളി

ശബരിമലയില്‍ സമാധാനം പുലരാനാണ് പൊലീസും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കോട്ടയം: ശബരിമല വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള നടപടികളാണ് പോലീസ് കൈകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ സമാധാനം പുലരാനാണ് പൊലീസും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിച്ച് യുവതികള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് യുവതികള്‍ നിരാഹാരം തുടങ്ങിയെന്ന വാര്‍ത്തയോട്, നിരാഹാരം അനുഷ്ഠിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ഹിന്ദു പാര്‍ലമെന്റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

Exit mobile version