മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ്; ക്രിസ്മസ് കരോളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആദരിച്ച് മാര്‍ത്തോമാ സഭ

ക്രിസ്മസ് കരോളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആദരിച്ച് മാര്‍ത്തോമാ സഭ. സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ചേര്‍ത്തു പിടിക്കേണ്ടവരാണെന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന സന്ദേശം നല്‍കിയാണ് ട്രാന്ഡസ് വ്യക്തികളെ സഭ ആദരിച്ചത്.

മതം പറയുന്നവര്‍ അറിയണം, അള്ളാകോവിലും ഉത്സവം നടത്തുന്ന ഹൈന്ദവരെയും; ക്രിസ്തുമസിന് വിഭവസമൃദമായ സദ്യയും ഗാനമേളയും! ആഘോഷത്തിന്റെ രാവ്

കളമശ്ശേരി മാര്‍ത്തോമാ പള്ളിയില്‍ സഭയുടെ നവോദയ മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന 11 ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് ആദരമര്‍പ്പിച്ചത്. ട്രാന്‍സ്ജെന്‍ഡേഴ്സിനോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പള്ളി വികാരി ഫാദര്‍ ബിജു കെ. ജോര്‍ജ് പ്രതികരിച്ചു.

നവോദയ മൂവ്മെന്റ് പ്രസിഡന്റ് റവറന്റ് ഡോക്ടര്‍ തോമസ് മാര്‍ തീത്തോസ് ബിഷപ്പ്, ഫാദര്‍ മാത്യു ഫിലിപ്പ്, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം, നഗ്മ സുഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സൈബറിടത്തും നിറഞ്ഞു കഴിഞ്ഞു.

Exit mobile version