പ്രതിസന്ധികളെ അതിജീവിച്ച് പ്രവീൺനാഥും റിഷാന ഐഷുവും; പ്രണയം പ്രണയദിനത്തിൽ പൂവണിയും

പാലക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് പ്രവീൺനാഥും റിഷാന ഐഷുവും ജീവിതത്തിൽ ഒരുമിക്കാൻ ഒരുങ്ങുകയാണ്. പ്രണയ ദിനത്തിൽ ആണ് ഇരുവരുടെയും പ്രണയം പൂവണിയുന്നത്. ട്രാൻസ് വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുമ്പോൾ പൂർണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളുമുണ്ട്.

കരിയർ സ്ട്രഗിളിലാണ്; വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നു; സോഷ്യൽ മീഡിയ വിടുന്നെന്ന് നടൻ ജോജു ജോർജ്

ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും സമയം കണ്ടെത്തുന്നുണ്ട്.

സ്വത്വം വെളിപ്പെടുത്തിയ കാലം മുതൽ വിവാഹം വരെയുള്ള ജീവിതത്തിൽ ഇരുവരും നേരിട്ടത് വലിയ പ്രതിസന്ധികൾ ആയിരുന്നു. ആദ്യം എതിർത്ത വീട്ടുകാർ മക്കൾ തെരുവിലേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് അവർക്കൊപ്പം നിൽകുകയായിരുന്നു. ഇപ്പോൾ പ്രണയം വിവാഹത്തിൽ എത്തിയ സന്തോഷത്തിലാണ് ഇരുവരും.

Exit mobile version