നന്ദുവിന്റെ കൊലപാതകത്തിന് പകരം വീട്ടാൻ ആർഎസ്എസ് ഷാനിനെ നിരന്തരം നിരീക്ഷിച്ചു; പ്രത്യാക്രമണത്തിന് എസ്ഡിപിഐയും കാത്തിരുന്നു; ആലപ്പുഴയിലെ ചോരക്കളി ആസൂത്രിതം

ചേർത്തല: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ കൊലപ്പെടുത്താൻ ആർഎസ്എസിനെ പ്രേരിപ്പിച്ചത് ആർഎസ്എസ് മുഖ്യശിക്ഷക് ആയിരുന്ന നന്ദുവിന്റെ കൊലപാതകമെന്ന് സൂചന. ഷാൻ താമസിച്ചിരുന്ന വീട് അപചരിതരായ ചിലർ നിരന്തരം നിരീക്ഷിച്ചുവെന്നാണ് അയൽക്കാരും ബന്ധുക്കളും വ്യക്തമാക്കുന്നത്. ഈയടുത്ത് ഇൻഷൂറൻസ് വിവരങ്ങൾ അന്വേഷിക്കാനെന്ന പേരിൽ ചിലരെത്തി ഷാനിന്റെ വിവരങ്ങൾ തേടിയതും ഇത്തരത്തിലുള്ള നിരീക്ഷണത്തിന്റെ സൂചനയാണ്. എന്നാൽ ഇത് ഭീഷണിയല്ലെന്നായിരുന്നു ഷാൻ പറഞ്ഞിരുന്നത്. ഭാര്യ സംശയ സൂചന നൽകിയിരുന്നെങ്കിലും ഷാൻ ഇത് കാര്യമാക്കിയിരുന്നില്ല.

അയൽവാസികളുടെ മൊഴി പ്രകാരം നിരവധി അപരിചതർ ഷാന്റെ വീടിന്റെ പരിസരത്ത് വന്നിരുന്നു. രാത്രികാലങ്ങളിൽ വാഹനത്തിന്റെ ശബ്ദവും കേട്ടിരുന്നു. പൊതുവെ ക്രിമിനൽ കേസുകളിൽ പ്രതിയല്ലാത്ത നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടാവുന്നത് പതിവല്ല. അതുകൊണ്ട് ഷാനിനെതിരായ ആക്രമണം എസ്ഡിപിഐയും പ്രതീക്ഷിച്ചിരുന്നില്ല.

വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22) കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ എസ്ഡിപിഐക്കെതിരെ പ്രതികാര ആക്രമണം നടത്താൻ ആർഎസ്എസ് പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളുടെയും നിഗമനം. വയലാറിലെ മുഖ്യശിക്ഷക് ആയിരുന്ന നന്ദുവിനെയും സുഹൃത്തിനെയും സംഘർഷത്തിനിടെ എസ്ഡിപിഐ പ്രവർത്തകർ വെട്ടുകയായിരുന്നു. നന്ദു കൃഷ്ണ ആശുപത്രിയിലെത്തും മുൻപ് മരണപ്പട്ടു. സുഹൃത്തിന്റെ ഇടതു കൈക്ക് മാരകമായി പരിക്കേറ്റിരുന്നു.

തുടർന്ന് നന്ദു കൊലപാതകത്തിൽ പ്രത്യാക്രമണം നടത്താൻ ഏറെ നാളുകളായി ആർഎസ്എസ് ഗൂഢാലോചന നടത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ചേർത്തലയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഷാന്റേതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

മൂന്നു ദിവസം ഷാനിനെ കൊല്ലുന്നതിന് വേണ്ടി പദ്ധതിയിട്ടു. അഞ്ചു പേർ കൃത്യത്തിൽ പങ്കെടുത്തു. ഒരാൾ ബൈക്കിൽ വിവരങ്ങൾ നൽകി. നാലുപേർ കാറിൽ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസിനെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം എന്നതിന്റെ സൂചനയാണ് കൃത്യത്തിന് ശേഷം പ്രതികൾ തങ്ങിയത് ആർഎസ്എസ് കാര്യാലയത്തിലാണെന്നത്. ഇവിടെ നിന്നാണ് രണ്ട് പേർ പിടിയിലായത്.

അതേസമയം നന്ദു വധവുമായി ബന്ധപ്പെട്ട് തിരിച്ചടി കിട്ടിയാൽ പ്രത്യാക്രമണം നടത്താനും എസ്ഡിപിഐ സജ്ജമായിരുന്നു. ഷാൻ കൊല്ലപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ ചിലർ രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടുപരിസരത്ത് എത്തിയത് ഇക്കാര്യം വ്യക്തമാക്കുന്നു. പോലീസിന് യാതൊരു സൂചനയും ഇക്കാര്യത്തിലുണ്ടായിരുന്നില്ല. അതും പ്രതികൾക്ക് ഗുണകരമായി.

Also Read-മദ്യപിച്ച് മയങ്ങിയ മൻസൂറിന്റെ കമ്പിപ്പാരകൊണ്ട് കൊലപ്പെടുത്തിയത് രേഷ്മയും ധീരുവും; മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിട്ടത് ഒരു ദിവസം കഴിഞ്ഞ്

ബൈക്കുകളിൽ ചിലർ വീടിന്റെ പരിസരത്ത് നിരീക്ഷണത്തിന് മാത്രമായി എത്തിയെന്നും സൂചനയുണ്ട്. രഞ്ജിത്തിന്റെ കഴുത്ത്, തല, നെഞ്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും വെട്ടേറ്റത്. നെഞ്ചിലേറ്റ മുറിവിൽ തുടങ്ങി എല്ലാം കൃത്യമായ ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് പോലീസ് നിഗമനം.

Exit mobile version