ഗുരുവായൂരിലെ ഥാര്‍ ലേലം; 15.10 ലക്ഷത്തിന് ഉറപ്പിച്ചു, വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വന്നേയ്ക്കും..? ആശയക്കുഴപ്പം

Car Auction | Bignewslive

ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാറാണ് സൈബറിടത്തും മറ്റും ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കാര്‍ പൊതുലേലത്തില്‍ വെച്ചത് പിടിച്ചതാകട്ടെ ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയും. ഇതോടെ സൈബറിടത്ത് ട്രോളുകളുടെ പൂരമാണ്.

സ്‌കോട്ട്‌ലാന്റില്‍ പാവാടയും ഷർട്ടും ധരിച്ച് ഒരുകൂട്ടം ആൺകുട്ടികൾ; ഇത് ലിംഗസമത്വം ഉറപ്പാക്കുന്നതിന് വേണ്ടിയോ..? പ്രചരിക്കുന്ന ചിത്രത്തിലെ വസ്തുത അറിയാം….

എന്നാല്‍ ലേലത്തില്‍ പുതിയ ആശയക്കുഴപ്പത്തിലേയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അറിയിച്ചത്. ഇതാണ് ആശയക്കുഴപ്പത്തിലേയ്ക്കും നീണ്ടിരിക്കുന്നത്. ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്‌ക്കേണ്ടി വരും.

ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ്, ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്.

‘കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെ; മണ്ഡലകാലത്ത് ആക്രമണം കൂടുന്നു; ബിന്ദു അമ്മിണി

ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് കാര്‍. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടത്തിയത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നല്‍കിയത്.

Exit mobile version