വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍. ഗണ്‍മാന്‍ അനീഷ്മോന് എതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഐ.ജി സ്പര്‍ജന്‍ കുമാറാണ് അനീഷ് മോനെ സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

പ്രവാചകനെ മോശമായി ചിത്രീകരിച്ച കാർട്ടൂൺ പങ്കുവെച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

അനീഷ് മോന്റെ പിതാവ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്റെ പിതാവ് മരിച്ചു. പിന്നാലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.നേരത്തെ അനീഷ് മോനെതിരേ അമ്പലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.

Exit mobile version