നിറയെ നട്ട്സ് വിതറിയ നല്ല രുചിയുള്ള കേക്ക്! പൈനാപ്പിള്‍ കേക്കിന്റെ ഉള്ളില്‍ ഒന്നാന്തരം ഇരുമ്പ് നട്ട്സ്, ഇനി 8×10 സ്പാനര്‍ ഇട്ട കേക്ക് ഉണ്ടെങ്കില്‍ അറിയിക്കണേ: കേക്കില്‍ നിന്നും പണികിട്ടിയെന്ന് ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: ക്രിസ്തുമസ് സമയം, വ്യത്യസ്ത കേക്കുകള്‍ വിപണിയിലേക്കെത്തുന്ന സമയം കൂടിയാണ്. അതേസമയം, കേക്ക് വാങ്ങി പണി കിട്ടിയ കാര്യമാണ് ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ചിരിക്കുന്നത്.

ക്രിസ്തുമസ് കാലമല്ലേ എന്നു കരുതി കേക്കു വാങ്ങിയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. അംബ്രോസിയ എന്ന ബേക്കറില്‍ നിന്നും വാങ്ങിയ കേക്കില്‍ നിന്നും ശ്രീജിത്ത് പണിക്കര്‍ക്ക് ലഭിച്ചത് ഇരുമ്പ് നട്സായിരുന്നു. നല്ല ഇരുമ്പിന്റെ നട്സ്.

തിരുവനന്തപുരം ശ്രീകാര്യം ക്യുആര്‍എസ് നീല്‍ഗിരിസ് സൂപ്പര്‍മാര്‍ക്കറ്റിലെ അംബ്രോസിയയില്‍ വാങ്ങിയ കേക്കിലാണ് ഇരുമ്പ് നട്സ് ലഭിച്ചത്. കേക്കില്‍ നിന്നും കിട്ടിയ നട്സിന്റെ ചിത്രം സഹിതമായിരുന്നു ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് സൈബര്‍ ലോകത്ത് വൈറലായിട്ടുണ്ട്.
Read Also: ‘ഈശ്വരന്‍ എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്, മുഖം കോടിപ്പോയി’: ബെല്‍സ് പാള്‍സി ബാധിച്ചെന്ന് അറിയിച്ച് നടന്‍ മനോജ് കുമാര്‍

ഇതേക്കുറിച്ച് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

തിരുവനന്തപുരം ശ്രീകാര്യം ക്യുആര്‍എസ് നീല്‍ഗിരിസ് സൂപ്പര്‍മാര്‍ക്കറ്റിലെ അംബ്രോസിയയില്‍ നിന്നും ഇന്നലെ ഒരു ഹവായിയന്‍ പൈനാപ്പിള്‍ കേക്ക് വാങ്ങി. നിറയെ നട്ട്സ് വിതറിയ കേക്കാണ്. നല്ല രുചി. കഴിച്ചുവന്നപ്പോള്‍ എനിക്കും നട്ട്സ് കിട്ടി. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്സ്! നന്ദി അംബ്രോസിയ; ഇനി 8×10 സ്പാനര്‍ ഇട്ട കേക്ക് ഉണ്ടെങ്കില്‍ അറിയിക്കണേ

Exit mobile version