വിവാഹാഘോഷത്തിനിടെ കേക്ക് വാരിയെടുത്തു മുഖത്ത്‌തേച്ചു, കലികേറി അതിഥിയുടെ മുഖത്തിടിച്ച് വരന്‍, വൈറല്‍ വിഡിയോ

വിവാഹാഘോഷത്തില്‍ വധുവും വരനും കേക്ക് മുറിക്കാന്‍ തയ്യാറാകുമ്പോള്‍ ഒരു അതിഥി അവരുടെ അടുത്തേക്ക് വന്നു കേക്ക് വാരിയെടുത്ത് മുഖത്ത് തേക്കാനൊരുങ്ങി

‘വിവാഹത്തല്ല്’ ഇപ്പോള്‍ കല്ല്യാണ വീടുകളിലെ സ്ഥിരം കാഴ്ചയാണ്. പേരിടല്‍, വിവാഹ നിശ്ചയം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കിടയിലെ കൂട്ടത്തല്ലിന് സൈബര്‍ലോകത്ത് കാഴ്ചക്കാര്‍ നിരവധിയാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹാഘോഷത്തില്‍ വധുവും വരനും കേക്ക് മുറിക്കാന്‍ തയ്യാറാകുമ്പോള്‍ ഒരു അതിഥി അവരുടെ അടുത്തേക്ക് വന്നു കേക്ക് വാരിയെടുത്ത് മുഖത്ത് തേക്കാനൊരുങ്ങി. ഇത് കണ്ട് കലിപൂണ്ട വരന്‍ അതിഥിയുടെ മുഖത്തിടിച്ചു.

also read; ഇംഗ്ലണ്ട് കിരീടം ചൂടി, ‘എവിടെ അഞ്ചുലക്ഷം’: ഒമര്‍ ലുലുവിന്റെ പേജില്‍ കമന്റ്പൂരം

ഏതായാലും കേക്ക് മുഖത്താകുന്നതിന് തൊട്ടുമുമ്പ് തന്നെ വരനും വധുവും അവിടെ നിന്നും മാറി. ഇത്കണ്ട് വധു അമ്പരന്ന് നിന്നു, എന്താണ് സംഭവിക്കുന്നത് എന്നുപോലും അവര്‍ക്ക് ആദ്യം മനസിലായില്ല. താന്‍ ചെയ്തത് വധുവിനും വരനും ഇഷ്ടമായില്ല എന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും അതിഥിക്ക് മനസിലായി.

ഇതോടെ അയാള്‍ വരനെ കെട്ടിപ്പിടിക്കാന്‍ ചെന്നു. എന്നാല്‍, ആകപ്പാടെ ദേഷ്യം പിടിച്ചു നിന്ന വരന്‍ അതിഥിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അതോടെ ബാലന്‍സ് തെറ്റി അതിഥി താഴെ വീണു. അയാള്‍ പിന്നെയും എഴുന്നേറ്റ് വരനെ കെട്ടിപ്പിടിക്കാന്‍ ചെല്ലുന്നതും എന്നാല്‍ മറ്റൊരാള്‍ അയാളെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.

Exit mobile version