മക്കളേ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്തോ..! കണ്ടം വഴി ഓടി എന്നു കേട്ടിട്ടേ ഉള്ളൂ..അത് ശരിക്കും കണ്ടു; മനീതിയെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂര്‍: യുവതീ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതോടെ നിരവധി വനിതകളാണ് ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം മലകയറാന്‍ എത്തി മടങ്ങി ഓടേണ്ടി വന്ന മനീതി സംഘടനയെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിന് പുറമെ സന്തോഷ് പണ്ഡിറ്റും യുവതികളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം..

മക്കളേ,
ഓട്ട മത്സരത്തിനിടയില്‍ Hussein Bolt ന്റെ റെക്കോഡ് ആരെങ്കിലും തകര്‍ത്തോ ?
ചെന്നൈയിലേക്കു പൊകുന്ന ഹൈവേയില്‍ speed 90 km/ hour ല്‍ കൂടാതെ ഇരിക്കുവാ ശ്രദ്ധിക്കുക…
( വാല്‍ കഷ്ണം…കണ്ടം വഴി ഓടി എന്നു കേട്ടിട്ടേ ഉള്ളൂ..
അത് ശരിക്കും കണ്ടത് ഇന്നാണ്.
മനിതി…
മല കയറുവാന്‍..
നിലക്കലെത്തി..
തിരിഞ്ഞോടിയവര്‍….)
എല്ലാ ഭക്തന്മാര്‍ക്കും വിശ്വാസികള്‍ക്കും അഭിവാദ്യങ്ങളുണ്ടേ..

Exit mobile version