മമധർമ്മയുടെ ബാധ്യത അലി അക്ബറിന്; സംവിധായകന്റെ സ്ഥാനത്ത് രാമസിംഹൻ തന്നെ; ബിജെപിയിൽ തന്നെ തുടരുമെന്നും സംവിധായകൻ

‘1921 പുഴ മുതൽ പുഴ വരെ’ ചിത്രത്തിന്റെ നിർമ്മാതാവിന്റെ പേരിന്റെ സ്ഥാനത്ത് അലി അക്ബർ എന്നുതന്നെ ചേർക്കുമെന്ന് കഴിഞ്ഞദിവസം ഹിന്ദു മതം സ്വീകരിച്ച സംവിധായകൻ അലി അക്ബർ. സംവിധായകന്റെ പേര് രാമസിംഹൻ എന്നും നിർമ്മാതാവിന്റെ ടൈറ്റിലിൽ അലി അക്ബർ എന്ന് നൽകുമെന്നും സംവിധായകൻ വ്യക്തമാക്കി.

അലി അക്ബർ എന്ന പേരിലേക്കാണ് മമധർമ്മയിലൂടെ സിനിമക്ക് ആവശ്യമായ പണം വന്നത്. അവരോടുള്ള ബാധ്യത കാരണമാണ് അലി അക്ബർ എന്ന പേര് നിർമ്മാതാവിന്റെ ടൈറ്റിലിന് നേരെ നൽകുക. രാഷ്ട്രീയപരമായി ബിജെപിയിൽ തന്നെ തുടരുമെന്നും അലി അക്ബർ പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അലി അക്ബർ 1921 എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത്. ഈയടുത്ത് വാരിയംകുന്നൻ സിനിമയിൽ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു.

Read also-സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു; യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്ക്

അതേസമയം, ഈ വെള്ളിയാഴ്ചയാണ് സംയുക്ത സൈനിക തലവൻ വിപിൻ റാവത്തിന്റെ മരണ വാർത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതിൽ പ്രതിഷേധിച്ച് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറുന്ന വിവരം സംവിധായകൻ അറിയിച്ചത്.

Exit mobile version