ഭാഷാപ്രയോഗം അതിഭീകരം; ലിജോ ജോസ് പെല്ലിശ്ശേരിക്കും ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ചുരുളി സിനിമയ്‌ക്കെതിരായ ഹര്‍ജിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വീട്ടിലെ കട്ടിലിലെ വെന്റിലേറ്ററില്‍ പിതാവ്; മകന്റെ വിയോഗം അറിയിക്കാന്‍ കഴിയാതെ നീറി അമ്മയും, ദുഃഖം ഉള്ളിലൊതുക്കി കുമാരി! നോവ് കാഴ്ച

ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഒ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ‘ചുരുളി’ക്കു നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

ചിത്രത്തിലെ ഭാഷാപ്രയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സെന്‍സര്‍ ബോര്‍ഡ് വിശദീകരണവുമായി രംഗത്തെത്തിയത്. സോണിലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Exit mobile version