വാഗമൺ ഓഫ് റോഡ് റേസ്; 5000 രൂപ പിഴയടച്ച് ജോജു ജോർജ്

Joju george | Bignewslive

തൊടുപുഴ: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് പിഴയടച്ചു. തോരം 5,000 രൂപ പിഴയടച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇടുക്കി ആർടിഒ ഓഫിസിലാണ് പിഴയൊടുക്കിയത്. സംഭവത്തിൽ കഴിഞ്ഞയാഴ്ച ജോജു ആർടിഒ ഓഫിസിൽ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു.

ഇത്തവണയും കേരളത്തിന് അഭിമാനമായി 17 സിവില്‍ സര്‍വീസ് ജേതാക്കളെ സമ്മാനിച്ച് ഐലേണ്‍ ഐഎഎസ് അക്കാദമി

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആർടിഒ ആർ.രമണൻ ആണു ജോജു ജോർജിന് നോട്ടിസ് അയച്ചത്. അനുമതിയില്ലെന്ന് അറിയാതെയാണ് റേസിൽ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിൽ വാഹനം ഓടിച്ചില്ലെന്നും ജോജു മൊഴി നൽകിയിരുന്നു.

ഇതേ സംഭവത്തിൽ വാഗമൺ പോലീസും ജോജുവിനെതിരെ കേസ് രജിസ്റ്റർ എടുത്തിട്ടുണ്ട്. ഇടുക്കിയിൽ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നൽകിയത്.

Exit mobile version