കോഴിക്കോടും ഒമിക്രോൺ? യുകെയിൽ നിന്നെത്തിയയാൾക്ക് രോഗലക്ഷണങ്ങൾ; മാതാവും കോവിഡ് പോസിറ്റീവ്; സമ്പർക്കത്തിൽ നാല് ജില്ലകളിലുള്ളവർ

കോഴിക്കോട്: കോഴിക്കോടും ഒമിക്രോൺ (omicron) ജാഗ്രത. കഴിഞ്ഞ ദിവസം യുകെയിൽ നിന്നെത്തിയ 46 കാരനാണ് രോഗലക്ഷണങ്ങളുള്ളതായി സംശയിക്കുന്നത്. ഇയാൾ കോവിഡ് പോസിറ്റീവാണ്. മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരേയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വിശദപരിശോദനകൾക്കായി ഇയാളുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 21നാണ് ഇയാൾ യുകെയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്.

Read also-താൻ ബിജെപിക്കാരനെന്ന് ഒന്നാം പ്രതി ജിഷ്ണു; സിപിഎം നേതാവ് പിബി സന്ദീപിനെ കൊലപ്പെടുത്തിയത് ബിജെപിക്കാർ തന്നെ; സംഘപരിവാർ വാദം പൊളിഞ്ഞു

ഇയാളുടെ സമ്പർക്കത്തിൽ നാല് ജില്ലകളിലുള്ളവരും ഉൾപ്പെടും. വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. പട്ടിക മറ്റു ജില്ലകളിലേക്കും അയച്ചു കഴിഞ്ഞതായി ഡിഎംഒ ഡോ.ഉമറുൽ ഫാറൂഖ് അറിയിച്ചു. നിലവിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version