‘പോടാ പുല്ലേ’, എല്ലാവരേയും വെല്ലുവിളിച്ച് സസ്‌പെൻഷനിലായ പോലീസുകാരൻ; യുവാവിനെ മർദ്ദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ എസ്‌ഐയുടെ സ്റ്റാറ്റസ് വിവാദത്തിൽ

പോത്തൻകോട്: യുവാവിന് നിരത്തിൽവെച്ച് ക്രൂരമർദനമേറ്റ സംഭവത്തിലെ പ്രതിയെ പിടികൂടിയിട്ടും കേസെടുക്കാതെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ സസ്‌പെൻഷനിലായ എസ്‌ഐയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ.

സസ്‌പെൻഷനിലായ മംഗലപുരം എസ്‌ഐ വി തുളസീധരൻ നായർ തള്ളവിരലുയർത്തി നിൽക്കുന്ന ചിത്രമാണ് സ്റ്റാറ്റസാക്കിയിരിക്കുന്നത്. ചിത്രത്തിന് താഴെ ‘പോടാ പുല്ലേ’ എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഇയാണ് വലിയ ചർച്ചയാവുന്നത്.

ശനിയാഴ്ചയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. പിന്നാലെ അന്നുതന്നെ രാത്രിയാണ് എട്ടരയ്ക്ക് പോലീസുകാരൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. പോലീസ് സേനയെയും പ്രതികരിച്ച പൊതുജനങ്ങളേയും തന്നെ വെല്ലുവിളിക്കുന്ന പ്രവർത്തിയാണ് എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഉയരുന്ന വിമർശനം.

കണിയാപുരം പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച് അനസി(25)നാണു നടുറോഡിൽ ക്രൂരമർദനമേറ്റത്. സംഭവത്തിൽ പ്രതിയായ ക്രിമിനൽ പശ്ചാത്തലമുള്ള ഫൈസലിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യം നൽകി വിടുകയും ചെയ്തു. അനസിന്റെ പരാതി സ്വീകരിക്കാൻ എസ്‌ഐ വിസമ്മതിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മർദ്ദനത്തിന്റെ ദൃശ്യങ്ങളക്കം മാധ്യമ വാർത്തയായതിനെ തുടർന്ന് തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷിച്ചാണു നടപടി എടുത്തത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എസ്‌ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നിർദേശിച്ചിരുന്നു.

Exit mobile version