സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതോ..? എവിഡിക്കെതിരെ മല്ലു ട്രാവലര്‍

Mallu Traveler | Bignewslive

കണ്ണൂര്‍: കുറുപ്പ് സിനിമായുടെ പ്രൊമോഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിരനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍(മല്ലു ട്രാവലര്‍). ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കില്ലേയെന്നും അദ്ദേഹം രൂക്ഷമായി ചോദിക്കുന്നു. നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലയെന്നും 100 ശതമാനം ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

‘അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എം.വി.ഡി കേസ് എടുക്കാത്തെ?,’ മല്ലു ട്രാവലര്‍ ചോദിച്ചു.

മുന്‍കൂട്ടി അനുവദം വാങ്ങിയാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്. ഇത് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലേ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത്, അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ എന്നും ഷാക്കിര്‍ ചോദിക്കുന്നു.

Exit mobile version