മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ തുറന്നു; ജാഗ്രത നിർദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി. നിലവിൽ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ 30 സെ മി വീതം ഉയർത്തിയിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയർത്തിയിട്ടുണ്ട്. അതേസമയം പമ്പാ ഡാമിൽറെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയതാണ്

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് ശബരിമലയിലേക്ക് തീർഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.പമ്പ ത്രിവേണി കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. നവംബർ 19 മുതൽ 23 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Exit mobile version