വീണ്ടും വില്ലനായി ഓണ്‍ലൈന്‍ ഗെയിം; പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 14കാരന്‍ വീടുവിട്ടിറങ്ങി, പിന്നാലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ വീട്ടില്‍ നിന്നും കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായി പോലീസും ബന്ധുക്കളും പറഞ്ഞു. ഇതില്‍ കുട്ടി മനോവിഷമം അനുഭവിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരില്‍നിന്ന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്നിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയത്.

Exit mobile version