‘ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തന ശൈലി; ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായി ശബരിമലയെ നിലനിര്‍ത്തണം’ ; ഇപി ജയരാജന്‍

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പോലീസ് ബുദ്ധിപരമായ നീക്കത്തിലുടെ മറികടക്കുമെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.

കോഴിക്കോട്: ശബരിമലയില്‍ സമാധാനമുണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി ഇപി ജയരാജന്‍. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പോലീസ് ബുദ്ധിപരമായ നീക്കത്തിലുടെ മറികടക്കുമെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.

‘ഒരു ഭീകരസംഘടനയുടെ പ്രവര്‍ത്തന ശൈലിയാണിത്. ഭീകരവാദികള്‍ക്ക്… തീവ്രവാദികള്‍ക്ക്… അഫ്ഗാനിസ്ഥാനിനും മറ്റും ഉണ്ടായിരിക്കുന്ന താലിബാന്‍ ഭീകരന്മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഭീകര സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയാണിത്.’ അദ്ദേഹം പറയുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായി ശബരിമലയെ നിലനിര്‍ത്തണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്. വിശ്വാസികള്‍ക്ക് അവിടെ സുരക്ഷിതമായി പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ജയരാജന്‍ പറഞ്ഞു.

Exit mobile version