വൻ ഭക്തജനത്തിരക്ക്, ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമലയിലെ ഇപ്പോഴുള്ള ഭക്തജന തിരക്ക് ഭയാനകമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ് തിരക്ക് എന്നും ജയകുമാർ പറഞ്ഞു.

തിരക്ക് നിയന്ത്രിക്കും. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, ശബരിമലയിൽ ദർശന സമയം ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും.

Exit mobile version