നോക്കുകൂലി ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യം; ക്രിമിനൽ കുറ്റമായി കാണണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നിരീക്ഷിച്ചു. കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർണായക പരാമർശം.

നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി ഇത്തരം പരാതികളിൽ പോലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചു.

അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നോക്കുകൂലി ഒഴിവാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായും നോക്കുകൂലിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Exit mobile version