തോമസിന്റെയും നീനയുടെയും ആ കണ്‍മണികള്‍ ഇനി അക്ഷരമുറ്റത്തേയ്ക്ക്; കേരളപ്പിറവി ദിനത്തില്‍ മലയാളം പഠിക്കാന്‍ ഒരുങ്ങി ഈ കുരുന്നുകള്‍

കോട്ടയം: തോമസിന്റെയും നീനയുടെയും കരുതലില്‍ മലയാള മണ്ണിലേയ്ക്ക് എത്തിയ മൂന്നു കണ്‍മണികള്‍ അക്ഷരമുറ്റത്തേയ്ക്ക് എത്തുകയാണ് ഇന്ന്. കേരളപ്പിറവി ദിനത്തില്‍ ഈ കണ്‍മണികള്‍ ഇനി മലയാളം പഠിക്കും.

2019-ല്‍ ഒരു യാത്രയ്ക്കിടയില്‍ പുനെയിലെ റെയില്‍വേ സ്റ്റേഷനിലാണ് പുതുപ്പള്ളി, പേരേപ്പറമ്പില്‍, തോമസും ഭാര്യ നീനയും ആ നാലു പെണ്‍കുട്ടികളെ സ്റ്റേഷനില്‍ ആരോരുമില്ലാതെ കണ്ടുമുട്ടിയത്. എയ്‌റ എല്‍സ തോമസ് (9), ഇരട്ടകളായ ആന്‍ഡ്രിയ റോസ് തോമസ് (8), ഏലയ്ന്‍ സാറാ തോമസ് (8), അലക്‌സാന്‍ഡ്രിയ സാറാ തോമസ് (6) എന്നിവരെ ആ ദമ്പതികള്‍ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് കേരളത്തിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വികസന സമിതിയുടെ കീഴില്‍ പി.ആര്‍.ഒ.യാണ് തോമസ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ കുട്ടികളെ താത്കാലികമായി ഏറ്റെടുത്ത് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. കോട്ടയം സെയ്ന്റ് ആന്‍സ് സ്‌കൂളില്‍ എയ്‌റ നാലാംക്ലാസിലും ആന്‍ഡ്രിയയും ഏലയ്‌നും മൂന്നാംക്ലാസിലും അലക്‌സാന്‍ഡ്രിയ ഒന്നാംക്ലാസിലുമാണ് പ്രവേശനം നേടിയത്. ലോക് ഡൗണ്‍ കാലത്ത് നീന എല്ലാവരെയും മലയാളം പഠിപ്പിച്ച് സ്‌കൂള്‍ പ്രവേശനത്തിന് സജ്ജരാക്കിയിട്ടുണ്ട്.

Exit mobile version