ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എട്ടിന്റെ പണി! വ്യാജ പ്രചാരങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി റിയാസിന്റെ മുന്‍ ഭാര്യ തന്നെ രംഗത്ത്!

ഈ പ്രചരണങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും, എന്റെ മക്കള്‍ക്കും വലിയ മാനഹാനിയുണ്ടാക്കുന്നവയാണ്.

കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവ് അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിനെതിരെ
വ്യാജ വാര്‍ത്ത നല്‍കിയ ‘ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ‘ എന്ന ഓണലൈന്‍ പത്രത്തിനും
അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിച്ചവര്‍ക്കും എട്ടിന്റെ പണി കിട്ടും. നിയമപരമായി വേര്‍പിരിഞ്ഞ റിയാസിന്റെ മുന്‍ ഭാര്യയെ റിയാസ് പീഡിപ്പിച്ചിരുന്നു എന്ന വ്യാജ വാര്‍ത്ത കഴിഞ്ഞ ദിവസം ‘ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ‘ എന്ന ഓണ്‍ലൈന്‍ പത്രം വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് മറ്റു പലരും ഈ വാര്‍ത്തയുടെ ലിങ്കും സ്‌ക്രീന്‍ ഷോട്ടും വാട്‌സ് ആപ്പ് ,ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മുന്‍ ഭാര്യ തന്നെ സംസ്ഥാന ഡിജിപി ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുകയാണ്.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമപരമായി പരസ്പര ധാരണയില്‍ വേര്‍പിരിയുകയും എന്നാല്‍ അതെ സമയം വളരെ സൗഹാര്‍ദ്ദപൂര്‍വ്വം മക്കളുടെ കാര്യങ്ങളില്‍ പരസ്പര സഹകരണത്തോടെയും സഹ വര്‍ത്തിത്വത്തോടെയും ജീവിക്കുന്ന റിയാസിനെയും മുന്‍ ഭാര്യയേയും ചേര്‍ത്ത് ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ രാഷ്ട്രീയമായ അജണ്ടയുണ്ട് എന്നതില്‍ സംശയം ഇല്ല. അത് ആര് എന്നും എന്ത് എന്നും പോലീസ് വരും ദിവസങ്ങളില്‍ കണ്ടെത്തേണ്ടതുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലും ഇതര രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വ്യക്തിപരമായ വിഷയങ്ങളിലും പൊതുവില്‍ വളരെ മാന്യവും പക്വവും ആയ നിലപാട് സ്വീകരിക്കുന്ന മുഹമ്മദ് റിയാസിനെതിരെ ഇപ്പോളുയര്‍ത്തി കൊണ്ട് വന്ന ഈ ആരോപണത്തിന്റെ പിന്നിലെ ഗൂഡാലോചന അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത് തന്നെയുണ്ട് .

”ഈ പ്രചരണങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും, എന്റെ മക്കള്‍ക്കും വലിയ മാനഹാനിയുണ്ടാക്കുന്നവയാണ്. എന്നെയും എന്റെ മക്കളെയും ശ്രീ മുഹമ്മദ് റിയാസിനെയും വ്യക്തിഹത്യ നടത്താനുള്ള ദുരുദ്ദേശ്യവും ഈ പ്രചരണങ്ങള്‍ക്കു പിന്നിലുണ്ട്. ആയതിനാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകരമായ ഉദ്ദേശ്യത്തോടെ ഈ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തി നിയമപരമായി കര്‍ശന നടപടിയെടുക്കണമെന്ന് പരാതിയില്‍ റിയാസിന്റെ മുന്‍ ഭാര്യ ഡോക്ടര്‍ സമീഹ ആവശ്യപ്പെടുന്നുണ്ട്.

സൈബര്‍ സെല്ലിനും ഡിജിപിക്കും നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു;

”ഞാനും പിഎ മുഹമ്മദ് റിയാസും 2015ല്‍ പരസ്പര ധാരണയോടു കൂടി വിവാഹമോചിതരായതാണ്. രണ്ടു വ്യക്തികള്‍ എന്ന നിലയിലുള്ള സൗഹൃദം ഞങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഞങ്ങളുടെ രണ്ടു കുട്ടികളുടെയും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനിക്കാറുള്ളത്.

എന്നാല്‍ ഈയടുത്ത ദിവസങ്ങളായി, ഞങ്ങളുടെ വിവാഹ മോചന സമയത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്ന അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍, ചിലര്‍ ദുരുദ്ദേശ്യത്തോടു കൂടി കുത്തിപ്പൊക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. DailyIndianHerald.com എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആദ്യം പ്രസിദ്ധീകരിച്ച ശേഷം, ആ വാര്‍ത്തയുടെ ലിങ്കും സ്‌ക്രീന്‍ ഷോട്ടുമടക്കം ചില വ്യക്തികളും സൈബര്‍ ഗ്രൂപ്പുകളും സംഘടിതമായായി ഫെയ്‌സ് ബുക്ക്, വാട്ടസ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്

ഈ പ്രചരണങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും, എന്റെ മക്കള്‍ക്കും വലിയ മാനഹാനിയുണ്ടാക്കുന്നവയാണ്. എന്നെയും എന്റെ മക്കളെയും ശ്രീ മുഹമ്മദ് റിയാസിനെയും വ്യക്തിഹത്യ നടത്താനുള്ള ദുരുദ്ദേശ്യവും ഈ പ്രചരണങ്ങള്‍ക്കു പിന്നിലുണ്ട്. ആയതിനാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകരമായ ഉദ്ദേശ്യത്തോടെ ഈ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ് റെജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തി നിയമപരമായി കര്‍ശന നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’

Exit mobile version