മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ല; കടകംപള്ളി

ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിനെ പ്രതിഷേധക്കാര്‍ തടയുകയും ഒടുവില്‍ അവര്‍ തിരിച്ച് പോകുകയുമായിരുന്നു.

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായെത്തിയ മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനിതാ കൂട്ടായ്മയായ മനിതിയെപ്പറ്റിയും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിനെ പ്രതിഷേധക്കാര്‍ തടയുകയും ഒടുവില്‍ അവര്‍ തിരിച്ച് പോകുകയുമായിരുന്നു.

Exit mobile version