അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടു, മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് വൃന്ദ കാരാട്ട്

ന്യൂഡൽഹി: സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന പരാതിയിൽ അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും, അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നൽകണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

അതേ സമയം നൊന്തുപെറ്റ കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം.

Exit mobile version