ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ അനുപമ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പി അനുപമ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം. ‘അനുപമ പത്മന്‍’ എന്ന പേരിലാണ് യൂട്യൂബ് ചാനലുള്ളത്.

കേസില്‍ പിടിയിലായ മുഖ്യപ്രതി കെആര്‍ പത്മകുമാറിന്റെയും എംആര്‍ അനിതാകുമാരിയുടെയും മകളാണ് അനുപമ. അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് അനുപമക്ക് യൂട്യൂബ് ചാനലിലുള്ളത്.

Also Read:‘സഞ്ജുവിനെ ടീമിൽ കാണുന്നത് വളരെ സന്തോഷകരം’; ടീം ഇന്ത്യയിൽ തിരിച്ചെത്തിയ സഞ്ജുവിന് ആശംസയുമായി ഡിവില്ലിയേഴ്‌സ്

അനുപമ തന്റെ യൂട്യൂബ് ചാനലില്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

381 വിഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലിഷിലാണ് അവതരണം. അവസാന വീഡിയോ പങ്കിട്ടത് ഒരുമാസം മുന്‍പാണ്. അനുപമക്ക് ഇന്‍സ്റ്റഗ്രാമില്‍ 14,000ലധികം ഫോളോവേഴ്സുണ്ട്.

Exit mobile version