തറയില്‍ പായ മാത്രം വിരിച്ചു കിടക്കാനാവുന്നില്ല; കമ്പിളി വസ്ത്രവും പുതപ്പും വേണമെന്ന് കൂടത്തായി കേസ് പ്രതി ജോളി

Koodathai case | Bignewslive

കോഴിക്കോട്: കമ്പിളി വസ്ത്രവും പുതപ്പും വേണമെന്ന് ആവശ്യവുമായി കൂടത്തായി കേസ് പ്രതി ജോളി ജോസഫ്. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ സെഷന്‍സ് കോടതിയില്‍ കൂടത്തായി കേസ് പരിഗണിക്കുന്നതിനിടെ ജോളിയുടെ അഭിഭാഷകനാണ് ജോളിയുടെ ആവശ്യം ഉന്നയിച്ചത്.

നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ജോളി ജില്ലാ ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നെന്നും കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ട് വഴിയുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നു കോടതി മറുപടി നല്‍കി. കേസ് നവംബര്‍ 15ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കൂടത്തായിയിലെ ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ജോളി നിലവില്‍ കോഴിക്കോട് ജില്ലാ ജയിലിലാണു റിമാന്‍ഡില്‍ കഴിയുന്നത്. തറയില്‍ പായ മാത്രം വിരിച്ചു കിടക്കുന്നതു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പുതപ്പും കമ്പിളി വസ്ത്രങ്ങളും വേണമെന്നുമാണ് ആവശ്യം.

Exit mobile version