ശബരിമല: പിരിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് നല്‍കി പോലീസ്; വകവെയ്ക്കാതെ പ്രതിഷേധക്കാര്‍

ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മനിതി പ്രവര്‍ത്തകര്‍

പമ്പ: ശബരിമല ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തെ തടയാനായി നില്‍ക്കുന്ന പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്ന് പോലീസ്. മെഗാഫോണിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുന്ന നിലനില്‍ക്കുന്ന സ്ഥലമാണ് പമ്പ. അതിനാല്‍ ഇവിടെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് അവര്‍ത്തിച്ച് പറയുന്നുണ്ട്.

അതേസമയം പോലീസിന്റെ മുന്നറിയിപ്പ് പാലിക്കാതെ ഇവിടെ പ്രതിഷേധം തുടരുകയാണ്. സന്നിധാനത്തേക്ക് യുവതികളെ കടത്തിവിടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുമ്പോള്‍ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മനിതി പ്രവര്‍ത്തകര്‍.

Exit mobile version