ചന്ദ്രിക കള്ളപ്പണക്കേസ്: എംകെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെയാണ് എംകെ മുനീറിനെ ഇഡി ചോദ്യം ചെയ്തത്.

കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എംകെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇഡിയുടെ മൊഴിയെടുക്കൽ. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എംകെ മുനീർ.

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെന്നാണ് പരാതി. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. ഈ അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്.

Exit mobile version