പെട്രോളിന് പിന്നാലെ നൂറുതൊട്ട് ഡീസല്‍ വിലയും; പിടിച്ചുനിര്‍ത്താനാകാതെ ഇന്ധനവിലയില്‍ കുതിപ്പ്

Fuel Price | Bignewslive

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസല്‍ വില നൂറു രൂപ കടന്നു.

ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് ഇന്നത്തെ വില. ഇടുക്കി പൂപ്പാറയില്‍ ഇന്നത്തെ ഡീസല്‍ വില 100.10 ഉം, അണക്കരയില്‍ 100.07 ഉം ആണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയില്‍ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.

ഇന്ധനവിലയിലെ കുതിപ്പ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ എണ്ണകമ്പനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുകയാണ്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടരുകയായിരുന്നു.

Exit mobile version