തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ 19 വാഹനങ്ങൾ തകർത്ത് മോഷണശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണശ്രമം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് മോഷണശ്രമം.

റെയിൽവേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയിൽവേയ്ക്കാണ്. അർധരാത്രിയിൽ ഇത്രയും വാഹനങ്ങൾ തകർത്ത് കവർച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞിരുന്നില്ല.

Exit mobile version