തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കായിക ഡയറക്ടറി പ്രകാശനം; മന്ത്രി ഇപി ജയരാജന്‍ ഞായറാഴ്ച നിര്‍വ്വഹിക്കും

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കായിക മേഖലയുടെ കുതിപ്പ് രേഖപ്പെടുത്തുന്ന ജില്ലാ കായിക ഡയറക്ടറി പ്രകാശന ചടങ്ങ് നാളെ തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഞായറാഴ്ച രാവിലെ 11.30 നടക്കുന്ന ചടങ്ങിന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പ്രകാശനം ചെയ്യുന്ന ഡയറക്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഡയറക്ടറി ഏറ്റുവാങ്ങും.

കെഎസ്എസ്‌സി മെമ്പര്‍ എഎസ് കുട്ടി സ്വാഗതം ചെയ്യുന്ന ചടങ്ങില്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ മുഖ്യാതിഥിയാകും. ഉപഹാര സമര്‍പ്പണം വിന്‍സന്റ് കാട്ടൂക്കാരനും വിശിഷ്ടാതിഥികളായി ടിപി ദാസന്‍, സന്‍ജയന്‍ കുമാര്‍ ഐഎഫ്എസ്, വര്‍ഗീസ് കണ്ടംകുളത്തി, കെ മഹേഷ്, ഐഎം വിജയന്‍, ജോജു ജോര്‍ജ്, സിഎം അബൂബക്കര്‍ ഹാജി, കെആര്‍ സുരേഷ് തുടങ്ങിയവരും പങ്കെടുക്കും.

ജില്ലയിലെ കായിക വികസനം ലക്ഷ്യമിട്ടാണ് ജില്ലാ കായിക ഡയറക്ടറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് ഭരണ സമിതിയാണ് ജില്ലാ കായിക ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത്.

Exit mobile version