സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. തിയേറ്ററുകൾ തുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഒപ്പം വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിലും തീരുമാനം ഉണ്ടാകും.

സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ കുറയുന്നതിനാൽ ആശങ്കയുടെ സാഹചര്യം ഒഴിയുകയാണെന്നാണ് സർക്കാർ വിലയിരുത്തൽ. കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിൽ ഹോട്ടലുകളിലും ബാറുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് കഴിക്കുന്നതിന് ഉൾപ്പെടെ അനുമതി നൽകിയിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.

Exit mobile version