അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ മാത്രം, മകളുടെ വിവാഹത്തിന് കടം വാങ്ങി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മോന്‍സണ്‍

Monson Mavunkal | Bignewslive

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍. തന്റെ അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ മാത്രമാണെന്ന് മോന്‍സണ്‍ പറയുന്നു. തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും മോന്‍സണ്‍ പറയുന്നു. ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നാണ് വിവരം.

തട്ടിപ്പ് നടത്തിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചതെന്നും മോണ്‍സണ്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൂടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പെടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്നത് 50,000 രൂപ പ്രതിമാസ വാടകയുള്ള വീട്ടിലാണ്. കഴിഞ്ഞ എട്ട് മാസമായി വീടിന് വാടകയും നല്‍കിയിട്ടില്ലെന്നും വിവരമുണ്ട്.

മറ്റ് ഏതെങ്കിലും നിക്ഷേപങ്ങള്‍ മോന്‍സണ്‍ നടത്തിയിട്ടുണ്ടോ എന്നതിലും അന്വേഷണം നടത്തി വരികയാണ്. ആറുമാസത്തോളം നീണ്ട് നിന്ന പ്രയത്‌നത്തിലൂടെയാണ് വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണിനെ പരാതിക്കാര്‍ കുടുക്കിയത്.

Exit mobile version