‘എനിയ്ക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രം: 47.5 ലക്ഷവും ബിജെപി പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റി’; കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര

കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ സുന്ദര കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ട 50 ലക്ഷത്തില്‍ 47.5 ലക്ഷം രൂപയും ബിജെപി പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റിയെന്ന് സുന്ദര പറഞ്ഞു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

തന്നെ അറിയില്ലെന്ന കെ സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് സുന്ദര പറഞ്ഞു. സുരേന്ദ്രന്‍ നേരിട്ട് തന്നോട് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

മാര്‍ച്ച് 20 ന് രാത്രി തന്നെ പാര്‍പ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version