പ്രായവും ആരോഗ്യപ്രശ്നങ്ങളും പ്രശ്‌നമല്ല; ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയം: കര്‍ദുംഗ്ലയിലേയ്ക്ക് യാത്രതിരിച്ച എണ്‍പതുകാരനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഓക്സിജന്‍ സിലിണ്ടറുമായി സൈക്കിളില്‍ കൊടും ശൈത്യത്തെപോലും വകവയ്ക്കാതെ ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യപാതയായ കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത എണ്‍പതുകാരനായ ജോസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രായവും യാത്രാമധ്യേ നേരിട്ട ആരോഗ്യപ്രശ്നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയമാണ്. ആരോഗ്യകരവും ആത്മസംതൃപ്തിയുള്ളതുമായ ജീവിതം നയിക്കാനും ആരോഗ്യം കാത്തു സൂക്ഷിക്കാനും സമൂഹത്തിനു സാധിക്കണമെന്ന ലളിതവും മഹത്വപൂര്‍ണവുമായ സന്ദേശമാണ് ജോസ് പകര്‍ന്നു നല്‍കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്രതിബന്ധങ്ങൾക്കു മുന്നിൽ തളരാതെ നിശ്ചയദാർഢ്യത്തോടെ പൊരുതുന്നവർ സമൂഹത്തിന് പകരുന്ന ഊർജ്ജവും നൽകുന്ന പ്രചോദനവും വിവരണാതീതമാണ്. ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യ പാതയായ കർദുംഗ്ലയിലേയ്ക്ക് തൻ്റെ എൺപതാമത്തെ വയസ്സിൽ സൈക്കിൾ മാർഗം സഞ്ചരിച്ചെത്തിയ തൃശൂർ സ്വദേശി എം.പി.ജോസ് അവരിലൊരാളാണ്.

പ്രായവും യാത്രമധ്യേ നേരിട്ട ആരോഗ്യപ്രശ്നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂർത്തീകരിക്കാൻ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയമാണ്. ആരോഗ്യ കരവും ആത്മസംപൃപ്തിയുള്ളതുമായ ജീവിതം നയിക്കാനും ആരോഗ്യം കാത്തു സൂക്ഷിക്കാനും സമൂഹത്തിനു സാധിക്കണമെന്ന ലളിതവും മഹത്വപൂർണവുമായ സന്ദേശമാണ് ജോസ് പകർന്നു നൽകുന്നത്. ജോസിന് എല്ലാ ഭാവുകളും നേരുന്നു. അദ്ദേഹം പകരുന്ന സന്ദേശം ഏറ്റെടുക്കാൻ ഏവർക്കുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു’.

Exit mobile version