അതിരപ്പിള്ളിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം വിനോദയാത്ര സംഘം കുളിക്കാനിറങ്ങിയപ്പോള്‍

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കളമശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ സാദിഖും(17) എല്‍ദോസു(17)മാണ് മരിച്ചത്.

പത്തു പേരടങ്ങുന്ന സംഘം അതിരപ്പിള്ളിയില്‍ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെറായി സ്വദേശിയാണ് സാദിഖ്. എല്‍ദോസ് ചോറ്റാനിക്കര സ്വദേശിയും.

Exit mobile version