ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി, മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും വാഗ്ദാനം; ‘ ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന്’ മറുപടി നല്‍കി ഫാത്തിമ, നിരാശ

തൃശ്ശൂര്‍: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നീന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി എംപി. എന്നാല്‍ സുരേഷ് ഗോപിയെ നിരാശനാക്കുന്ന മറുപടിയായിരുന്നു ഫാത്തിമ സുരേഷ് നല്‍കിയത്.

ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയെ സുരേഷ് ഗോപി ബിജെപിയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക് ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു ഫാത്തിമയുടെ മറുപടി.

പാര്‍ട്ടി വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് ഫാത്തിമ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ”മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.”-ഫാത്തിമ പറഞ്ഞു.

അതേസമയം, എംഎസ്എഫിലേയും ഹരിതയിലേയും പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ ഹരിത മുന്‍ നേതാക്കള്‍ ഫാത്തിമ തെഹ്ലിയക്കൊപ്പം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് ഹരിത മുന്‍ നേതാക്കള്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. കമ്മറ്റി പിരിച്ച് വിട്ടതോടെയാണ് നിലപാട് വ്യക്തമാക്കാന്‍ ഇവര്‍ മാധ്യമങ്ങളെ കാണുന്നത്.

Exit mobile version