പാലാ രൂപതയുടെ കെസിബിസി ‘ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകൾ’ രൂപീകരിക്കുന്നു; ലഹരിമരുന്ന് ഉപയോഗം തടയാനാണ് സെല്ലുകളെന്ന് കെസിബിസി

കോട്ടയം: പാലാ ബിഷപ്പിന്റെ വിവാദമായ നാർകോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ പാലാ രൂപതയുടെ കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ‘ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകൾ’ രൂപവത്കരിക്കുന്നു. മദ്യ-ലഹരിമരുന്ന് ഉപയോഗം തടയാനാണ് സെല്ലുകൾ രൂപവത്കരിക്കുന്നതെന്നാണ് കെസിബിസിയുടെ വിശദീകരണം.

സമുദായത്തിലെ യുവാക്കൾ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലാണ് ഇത്തരം സെല്ലുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം. നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് കെസിബിസി മദ്യ വിരുദ്ധ സമിതി പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ പാലാ ബിഷപ്പിന്റെ വിവാദ പരാമർശങ്ങളിൽ വലിയ വിമർശനങ്ങളുയർന്നിരുന്നു. സ്വന്തം സമുദായത്തിലെ യുവാക്കൾ ലഹരി ഉപയോഗത്തിലേക്ക് പോകാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്നായിരുന്നു ഉയർന്ന ആവശ്യം. ഇതുകൂടി കണക്കിലെടുത്താണ് കെസിബിസി മദ്യ വിരുദ്ധ സമിതി ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകൾ രൂപവത്കരിക്കുന്നത്.

Exit mobile version