ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിനുള്ള പ്രാഥമിക പരിശോധന നടക്കുകയാണ്! മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും; എംഎം മണി

കട്ടപ്പന: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നു വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കിയില്‍ രണ്ടാമതൊരു പവര്‍ഹൗസ് സ്ഥാപിക്കാനുള്ള പഠനം നടത്തി വരികയാണ്. പ്രാഥമിക പരിശോധനയില്‍ അതിനുള്ള സാധ്യതയുണ്ട്. അധികം താമസിക്കാതെ പദ്ധതിക്കു തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പവര്‍ ഹൗസ് പ്രവര്‍ത്തിക്കുന്നതിലൂടെ രാത്രിയിലേക്കാവശ്യമായ വൈദ്യുതിയും സോളാര്‍ പദ്ധതി വിപുലീകരിക്കുന്നതിലൂടെ പകല്‍സമയത്തെ വൈദ്യുതിയും ലഭ്യമാകും. ഇത് വൈദ്യുതി ക്ഷാമത്തിനു പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ വൈദ്യുതി ഉത്പാദനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംസ്ഥാന ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള അനര്‍ട്ട് അക്ഷയ ഊര്‍ജ സേവന കേന്ദ്രം ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു

Exit mobile version