‘പെണ്ണ് നയിച്ചാല്‍? ഇതുപോലെ നന്നായി നയിക്കും’: പടിയിറങ്ങുന്ന ടിവി അനുപമ ഐഎഎസിന് ആശംസയുമായി വനിത-ശിശുവികസന വകുപ്പ്.

തൃശ്ശൂര്‍: പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ ഐഎഎസിന് ആശംസയുമായി വനിത-ശിശുവികസന വകുപ്പ്.

‘പെണ്ണ് നയിച്ചാല്‍?’ എന്ന ചോദ്യത്തിന് ‘ഇതുപോലെ നന്നായി നയിക്കുമെന്ന’ മറുപടിയും ചേര്‍ത്താണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്. വിട്ടുവീഴ്ച ഇല്ലാത്ത പ്രതിബദ്ധത മുന്നോട്ടുള്ള എല്ലാ ഉദ്യമങ്ങളിലും കരുത്താവട്ടെയെന്നും ആശംസാ പോസ്റ്റില്‍ പറയുന്നു.

വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയ്ക്ക് ഇനി പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായാണ് പുതിയ നിയമനം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് സ്ഥാനമാറ്റ ഉത്തരവ് പുറത്തുവന്നത്.

മുന്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയ്ക്കാണ് വനിതാ-ശിശു വികസന വകുപ്പിന്റെ ചുമതല. ജെന്‍ഡര്‍ പാര്‍ക്കിന്റ സിഇഒ, സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഡയറക്ടര്‍ എന്നീ അധികച്ചുമതലകളും അദീലയ്ക്ക് നല്‍കിയിട്ടുണ്ട്.

Exit mobile version