കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു

ഭൂവനചന്ദ്രനെ വെട്ടിയ ആള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു

പമ്പ: കെഎസ്ആര്‍ടിസി ജീവനക്കാരന് കൈയ്യില്‍ വെട്ടേറ്റു. കെഎസ്ആര്‍ടിസി പമ്പ സ്റ്റേഷനില്‍ ക്ലീനിംഗ് സ്റ്റാഫായ നെയ്യാറ്റിന്‍കര സ്വദേശി ഭൂവന ചന്ദ്രനാണ് കൈയ്യില്‍ വെട്ടേറ്റത്.

ഭൂവനചന്ദ്രനെ വെട്ടിയ ആള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ കാട്ടിനുളളിലേക്കാണ് പോയതെന്നാണ് സൂചന. പ്രദേശവാസിയാണ് ഭൂവനചന്ദ്രനെ വെട്ടിയതെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version