ശബരിമലയില്‍ സ്ത്രീപ്രവേശനം..! ആര്‍എസ്എസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയ അഭിഭാഷകയുടെ സ്‌കൂട്ടര്‍ തകര്‍ത്തു

മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയ അഭിഭാഷകയുടെ സ്‌കൂട്ടര്‍ തകര്‍ത്തു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആകുമെന്ന് അഭിഭാഷക പറയുന്നു.

‘പഴയ ഹൈന്ദവ ആചാരങ്ങളും അന്നത്തെ സ്ഥിതിയും ചാന്നാര്‍ സമരവും കേന്ദ്രസര്‍ക്കാറിന്റെയും ബിജെപിയുടെയും മനേകാ ഗാന്ധി, മോഹന്‍ ഭാഗവത് എന്നിവരുടെയും നിലപാടുകളുമടക്കം ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരുന്നു. കണ്ണൂരില്‍ നിന്ന് രേഷ്മ നിശാന്ത് മല കയറും എന്ന് തന്റെ സുഹൃത്ത് പോസ്റ്റിട്ടിരുന്നു. ഇതിന് കമന്റടിച്ചതിന് ശേഷമാണ് സംഭവം.

അതേസമയം, റസിഡന്റ് അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമായതോടെ റസിഡന്റ് ഗ്രൂപ്പില്‍ രാഷ്ട്രീയം പാടില്ലെന്നു പറഞ്ഞ് എന്നെ ആ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തിരുന്നു. പിന്നീട് റസിഡന്റ് അസോസിയേഷന്‍ ഇടപെട്ട് ആ ഗ്രൂപ്പ് തന്നെ റദ്ദാക്കുന്ന സാഹചര്യമുണ്ടായെന്നും അവര്‍ പറയുന്നു.

വിശ്വാസികളെന്ന പേരില്‍ ഇവിടെ ഇപ്പോള്‍ പ്രതിഷേധവുമായി വരുന്നത് വിശ്വാസികളല്ല, മറിച്ച് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആള്‍ക്കാരാണെന്നാണ് അവര്‍ പറയുന്നത്. അവര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത് ഉപയോഗിക്കുകയാണ്. അവരുടെ നിലപാടിന്റെ സത്യം തുറന്നുകാട്ടിയതിന്റെ വിരോധമാണ് അവര്‍ തീര്‍ത്തതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകയായ പരപ്പനങ്ങാടി നെടുവ സ്വദേശിനി കൃപാലിനിയുടെ സ്‌കൂട്ടറാണ് രാത്രി ഒരു സംഘം തകര്‍ത്തത്. വീടിനു മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റ് കുത്തിക്കീറുകയും ബ്രേക്ക് കേബിളുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു.

Exit mobile version